¡Sorpréndeme!

സാക്ഷി കൂറുമാറി, മാഡമില്ല, ദിലീപിനെതിരായ കുറ്റപത്രം നാളെ | Oneindia Malayalam

2017-11-20 446 Dailymotion

As per reports, the police will submit a report in the court citing that actor Dileep had tried to influence the witnesses in the actress case.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റപത്രം നാളെ സമർപ്പിക്കാനിരിക്കെയാണ്. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് റിപ്പോർട്ട്. പള്‍സർ സുനിയാകും ഒന്നാം പ്രതി. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് തെന്നിന്ത്യയിലെ യുവനടി ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന വാദങ്ങള്‍ തള്ളിക്കൊണ്ട് പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചു. കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പോലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറയുന്നു. കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ടെന്നും എവി ജോര്‍ജ് പറയുന്നു.